സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി കേരള ഘടകം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാരോപിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിന്‍റെ ഹര്‍ജി. നിരക്ക് വർദ്ധിപ്പിച്ച് സാഹചര്യത്തില്‍ താരിഫ് അതോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശം നല്‍കി.
ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നാല് ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. നിരക്ക് വർധനവിനെതിരെ പൊതുജനവികാരമുണ്ടായിട്ടും ഇക്കാര്യം കണക്കിലെടുക്കാതെയാണ് കമ്മീഷൻ തീരുമാനം എടുത്തതെന്നായിരുന്നു ഹർജിയിലെ വാദം.
നേരത്തെ കേരള ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. എഎപി സംസ്ഥാന പ്രസിഡന്‍റ് വിനോദ് മാത്യൂ വില്‍സണ്‍ ആണ് ഹർജി നല്‍കിയത്. ഹർജിക്കാരനായി അഭിഭാഷകൻ സുവിദത്ത് സുന്ദരം ഹാജരായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?