കുവൈറ്റ് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഇന്നുമുതൽ വൈകുന്നേരങ്ങളിലും പ്രവർത്തിക്കും

  • 04/01/2025

 


കുവൈത്ത് സിറ്റി: മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സംവിധാനം ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ തുടങ്ങും. ഏജൻസികൾ സമർപ്പിച്ച അഭിപ്രായങ്ങൾ പരി​ഗണിച്ചും ഇതുമായി ബന്ധപ്പെട്ട് ബ്യൂറോ നിശ്ചയിച്ച വ്യവസ്ഥകൾക്കനുസൃതമായുമാണ് സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യാൻ ജീവനക്കാരെ തിരഞ്ഞെടുത്തത്. മന്ത്രാലയങ്ങളും അതോറിറ്റികളും സ്ഥാപനങ്ങളും സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ പേരും നമ്പറും ഔദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ടെ്ന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും ഇടപാടുകൾ പൂർത്തിയാക്കാൻ നടപടിക്രമങ്ങൾ ലഘൂകരിച്ചും അവർക്ക് അനുയോജ്യമായ ഒന്നിലധികം സമയങ്ങളിൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. മന്ത്രിസഭയുടെ ഈ തീരുമാനം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രധാനമായും ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന മിക്ക സർക്കാർ ഏജൻസികളും വൈകുന്നേരങ്ങളിൽ ജോലിചെയ്യാൻ അവരുടെ കുറച്ച് ജീവനക്കാരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ.

Related News