2026 മാര്‍ച്ചോടെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കും, ഛത്തീസ്ഗഡില്‍ 9 സൈനികരുടെ വീരമൃത്യു അതീവ ദുഖകരം; അമിത് ഷാ

  • 06/01/2025

രാജ്യത്ത് 2026 മാർച്ചോടെ നക്സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ബിജാപൂരില്‍ ഐഇഡി സ്ഫോടനത്തില്‍ സൈനികർ കൊല്ലപ്പെട്ട വാർത്തയില്‍ അതീവ ദുഃഖിതനാണ്.

ധീരരായ സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ് ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒൻപത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാർ സഞ്ചരിച്ച വാഹനം കുഴിബോംബുകള്‍ ഉപയോഗിച്ച്‌ മാവോയിസ്റ്റുകള്‍ തകർക്കുകയായിരുന്നു.

ജനുവരി മൂന്ന് മുതല്‍ ബീജാപൂർ-നാരായണപൂർ മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ കർശന പരിശോധന സംസ്ഥാന പൊലീസിന്റെ ഭാഗമായ ജില്ലാ റിസർവ് ഗാർഡ് തുടങ്ങിയിരുന്നു. ഇന്നത്തെ ഓപ്പറേഷൻ പൂർത്തിയാക്കിയ ശേഷം തിരികെ ക്യാമ്ബിലേക്ക് വരികയായിരുന്ന ജവാന്മാർക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുന്നതിനിടെയാണ് കുഴിബോംബ് സ്ഫോടനം നടന്നത്. ബീജാപൂരിലെ അംബേലി ഗ്രാമത്തിലെ വനമേഖലയിലെ റോഡിലാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഥാപിച്ചത്.

Related News