ഉത്തർപ്രദേശിലെ ഝാൻസിയില്‍ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാലില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. സംഭവം നടന്ന ദിവസം ഏതാണെന്ന് വ്യക്തമല്ല. ഒമ്ബത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ രണ്ട് പുരുഷന്മാർ മൃതദേഹപരിശോധനാ കേന്ദ്രത്തിലേക്ക് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
പോസ്റ്റ്‌മോർട്ടം ചുമതലയുള്ളവർ പ്രതികരിച്ചില്ലെങ്കിലും വീഡിയോയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സർക്കിള്‍ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു. വീഡിയോ പൊലീസിൻ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സ്ഥലവും സമയവും ഞങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?