അകലം കുറയ്ക്കുന്നതിനിടെ വേഗം കൂടി; സ്‌പേഡെക്‌സ് പരീക്ഷണ തീയതി വീണ്ടും മാറ്റി

  • 08/01/2025

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച്‌ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്‌പേഡെക്‌സ് പരീക്ഷണ തീയതി വീണ്ടും മാറ്റി. നാളെ രാവിലെ പരീക്ഷണം നടത്താനിരിക്കെയാണ് തീയതി മാറ്റിയത്. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച്‌ പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഇവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയുടെ വേഗം കൂടിയതാണ് പരീക്ഷണം മാറ്റാന്‍ കാരണമായത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതായും എന്നാല്‍ ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസആര്‍ഒ അറിയിച്ചു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നത്. 

Related News