കുവൈത്തിൽ താപനില കുറയുന്നത് തുടരുമെന്ന് കാലാവസ്ഥാ വി​ദ​ഗ്ധൻ ഇസ്സ റമദാൻ

  • 08/01/2025


കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം മുതൽ ഇന്നലെ വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴ ചെയ്തത് ന്യൂനമർദ്ദം കാരണമാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. നുവൈസീബിൽ 0.1 മില്ലീമീറ്ററും അബ്ദാലിയിൽ 7.1 മില്ലീമീറ്ററും മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയ കണക്ക്. വെള്ളിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും താപനില കുറയുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജിദ്ദ, മദീന, മക്ക എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴ പോലെ, പുതിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കാരണം കഴിഞ്ഞ ഇരുപത് വർഷമായി ഗൾഫ് മേഖലയിലെ മഴയുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News