ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്ബന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. 'യുവ ഉദാന്‍ യോജന' എന്ന മൂന്നാമത്തെ ഗ്യാരണ്ടി പദ്ധതി കോണ്‍ഗ്രസ് അവതരിപ്പിച്ചു. പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റ് നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്ദാനം.
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 യുവജനദിനമായി ആചരിക്കുന്ന വേളയിലാണ് കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്കായുള്ള പ്രഖ്യാപനം. പ്രായോഗിക തൊഴില്‍ പരിചയവും സാമ്ബത്തിക സഹായവും നല്‍കുന്നതിലൂടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പദ്ധതി തൊഴിലില്ലാത്ത യുവാക്കളുടെ സാമ്ബത്തിക ഭാരം ലഘൂകരിക്കുക മാത്രമല്ല, അവരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പൈലറ്റ് പറഞ്ഞും. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ച അവര്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ബദല്‍ ആവശ്യമാണ്. സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?