സ്പെഡെക്‌സ് പരീക്ഷണം മൂന്നാം വട്ടവും മാറ്റി; ഉപഗ്രഹങ്ങളെ 3 മീറ്റര്‍ അടുത്ത് വരെ എത്തിച്ചു

  • 12/01/2025

ഐഎസ്‌ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് (സ്പെഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്ററില്‍ നിന്ന് വെറും 3 മീറ്ററായി വിജയകരമായി കുറച്ചതായും ഐഎസ്‌ആര്‍ഒ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്‌ആര്‍ഒയുടെ അറിയിച്ചിരിക്കുന്നത്. 

ഉപഗ്രഹങ്ങളെ പരസ്പരം 3 മീറ്റര്‍ അടുത്ത് വരെ എത്തിച്ചെങ്കിലും ഡോക്കിങ്ങിലേക്ക് കടക്കാനായില്ല. ശ്രമം തല്‍ക്കാലം ഉപേക്ഷിച്ച ഐഎസ്‌ആര്‍ഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. ഇതൊരു ട്രയല്‍ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഡോക്കിങ് പ്രക്രിയയ്ക്കുള്ള മൂന്നാമത്തെ ശ്രമമാണ് ഇന്ന് നടന്നത്, മുമ്ബ് രണ്ടുതവണ ഇത് മാറ്റിവച്ചിരുന്നു. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച്‌ കൂട്ടിയോജിപ്പിക്കുന്ന നടപടിക്രമമാണ് സ്‌പേസ് ഡോക്കിങ്. ഇന്നും ഡോക്കിങ്. നടന്നില്ലെങ്കിലും ഉപഗ്രഹങ്ങള്‍ സുരക്ഷിതവും പൂര്‍ണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. നിലവില്‍ ഒരു കിലോമീറ്ററില്‍ താഴെ അകലത്തില്‍ ഉപഗ്രഹങ്ങളെ നിലനിര്‍ത്താനാണ് തീരുമാനം. വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷമേ ഇനി എപ്പോഴാണ് ഡോക്കിങ് എന്ന് ഐഎസ്‌ആര്‍ഒ തീരുമാനിക്കുകയുള്ളു.

Related News