ഉംറ തീർത്ഥാടകർക്കുള്ള മാർ​ഗനിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം

  • 13/01/2025


കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്കുള്ള യാത്രക്കാർ ഉംറ നിർവഹിക്കുന്നതിനോ മസ്ജിദ് സന്ദർശിക്കുന്നതിനോ പാലിക്കേണ്ട ആരോഗ്യ ആവശ്യകതകൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ മുതിർന്നവരും കുട്ടികളും ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിൻ (ACYW-135) സ്വീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും വാക്സിൻ നൽകിയിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. പോളിസാക്രറൈഡ് വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തേക്കോ സംയോജിത വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അഞ്ച് വർഷത്തേക്കോ സാധുത ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News