തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന മെമു ട്രെയിനിൻ്റെ കോച്ചുകളാണ് പാളം തെറ്റിയത്. വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപമായിരന്നു സംഭവം. അപകടത്തില്‍ ആളപായമില്ല.
വിഴുപ്പുറം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നു. അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു.
ട്രെയിനില്‍ ഏകദേശം 500ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ട്രെയിനില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതായി റെയില്‍വേ ജീവനക്കാർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?