ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് സൂചന നല്കി കേന്ദ്രമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി മത്സരിക്കുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
എൻഡിഎ ശക്തിപ്പെടുത്താൻ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എല്‍ജെപി ഉദ്ദേശിക്കുന്നത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക എന്നതിനെക്കാള്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കുക എന്നതാണ് പ്രധാനം. എല്‍ജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് പാർട്ടി മത്സരിക്കുക. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് തങ്ങളുടെ സ്ട്രൈക്ക് റേറ്റ് കുറക്കാൻ ആഗ്രഹിക്കുന്നില്ല. ജയിക്കാൻ സാധ്യതയുള്ള സീറ്റില്‍ മാത്രമാണ് മത്സരിക്കുക - ചിരാഗ് പാസ്വാൻ പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശില്‍നിന്നും ബിഹാറില്‍നിന്നും വരുന്നവരെ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അപമാനിക്കുകയാണെന്ന് ചിരാഗ് പാസ്വാൻ ആരോപിച്ചു. ബിഹാറില്നിന്നുള്ളവരെ വ്യാജ വോട്ടർമാർ എന്നാണ് കെജ്രിവാള് വിശേഷിപ്പിച്ചത്. പോളിങ് ബൂത്തിലെത്തുമ്ബോള്‍ ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ മനസ്സിലുണ്ടാവും. ഡല്‍ഹിയില്‍ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?