തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്.
പഞ്ചലയ്യ ക്ഷേത്രത്തിലെ പരകാമണി വിഭാഗത്തില്‍ പുറംകരാര്‍ തൊഴിലാളിയായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടെവച്ചാണ് ദേവന് സമര്‍പ്പിക്കുന്ന് പണവും സ്വര്‍ണാഭരണങ്ങളും തരം തിരിക്കുക. അതിനിടെയാണ് യുവാവ് മോഷണം പതിവാക്കിയത്. മോഷ്ടിച്ച പണം ബാങ്കിലും സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്തിരുന്നത്.
ജനുവരി 12ന് അറസ്്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ബിഎന്‍എസ് 316 (5) പ്രകാരമാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?