റഷ്യന്‍ കൂലിപ്പട്ടാളത്തിലെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം

  • 14/01/2025

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ അധികൃതരോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ഈ ആവശ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ യുക്രൈന്‍ യുദ്ധഭൂമിയില്‍ ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

Related News