ലഹരി വില്‍പനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്റെ വീട്ടില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. കമ്ബിവടിയും കത്തിയും ഉള്‍പ്പെടെയുളള ആയുധങ്ങളുമായിട്ടാണ് അക്രമി സംഘം വീട്ടിലെത്തിയത്.
ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചു. സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് വില്‍സന്റെയും കുടുംബത്തിന്റെയും ആരോപണം.
ശരത്തിന്റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു അക്രമമെന്നും ഇവര്‍ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരാണ് പരുക്കുമായി ചികില്‍സ തേടിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?