മോഹൻ ഭാഗവതിന്റെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം : മമതാ ബാനര്‍ജി

  • 16/01/2025

അയോധ്യയില്‍ രാമക്ഷേത്രം പണിതത്തോടെയാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ വിമർശിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണിതെന്നാണ് മമത പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മോഹൻ ഭാഗവതിന്റെ പ്രസ്താവന ദേശ വിരുദ്ധമാണെന്നും താനിതിനെ ശക്തമായി എതിർക്കുന്നവെന്നും മമത പറഞ്ഞു. ഈ അപകടകരമായ പ്രസ്താവന പിൻവലിക്കണമെന്നും മമത ആവശ്യപെട്ടു. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, മൗലാനാ അബുല്‍ കലാം ആസാദ് പോലുള്ള സ്വന്ത്രന്ത്ര സമരസേനാനികളെ മറക്കാനാവുമോയെന്നും രാഷ്ട്ര പിതാവായ ഗാന്ധിജി ജീവൻ ബലിയർപ്പിച്ചാണ് സ്വാതന്ത്ര്യം നേടിയതെന്നും മമത ഓർമിപ്പിച്ചു. മോഹൻ ഭാഗവത് ചരിത്രവും ഭരണഘടനയുടെ പല അധ്യായങ്ങളും മാറ്റാൻ ശ്രമിക്കുകയണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

'ബംഗാള്‍ ഇന്ത്യയുടെ രാഷ്ട്രീയ തലസ്ഥാനമായിരുന്നു. 1947 ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി. രാജ്യത്തിന്റെ ചരിത്രം ആർക്കും എപ്പോള്‍ വേണമെങ്കിലും മാറ്റാൻ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് നമ്മുടെ അഭിമാനമെന്നും' മമത പറഞ്ഞു.

Related News