സബാഹ് അൽ-അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ പരിശോധന; നിരവധി പേർ അറസ്റ്റിൽ

  • 17/01/2025


കുവൈത്ത് സിറ്റി: സബാഹ് അൽ-അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസും നടത്തിയ ഒരു പ്രധാന ട്രാഫിക്, സുരക്ഷാ ക്യാമ്പയിൻ നടത്തി. നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ നിയമലംഘനങ്ങളും കണ്ടെത്തി. 981 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഒരു നിയമലംഘകനെ കസ്റ്റഡിയിലെടുക്കുകയും ഹാജരാകാത്തതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് നാല് വ്യക്തികളെ പിടികൂടുകയും ചെയ്തു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിലായി. 27 വാഹനങ്ങളും രണ്ട് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വെച്ചതായി സംശയിക്കുന്ന ഒരാളെ പിടികൂടുകയും ചെയ്തു. കൂടാതെ, അബോധാവസ്ഥയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യറി അന്വേഷിക്കുന്ന ഒമ്പത് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഹാജരാകാൻ ആവശ്യപ്പെട്ട മൂന്ന് വ്യക്തികളെയും ക്രിമിനൽ കേസിൽ തിരയുന്ന ഒരാളെയും ഓപ്പറേഷനിൽ കസ്റ്റഡിയിലെടുത്തു.

Related News