'പാലക്കാട്ടെ മദ്യ നിര്‍മാണ യൂണിറ്റ് പുതിയ നയത്തിന് വിരുദ്ധം, എം ബി രാജേഷ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു'

  • 18/01/2025

പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കി സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന്ത്രി എം ബി രാജേഷ് മുന്നിട്ട് ഇറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം ബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതിയെന്നും സതീശന്‍ ആരോപിച്ചു. 

പുതിയ നയത്തിനു വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതി. പഞ്ചാബിലെ ഈ കമ്ബനിയുടെ പ്ലാന്റ് നടത്തിയത് വലിയ മലിനീകരണമാണ്. കമ്ബനി മാലിന്യം ഭൂഗര്‍ഭ കിണറ്റിലൂടെ പുറന്തള്ളി. 4 കിലോമീറ്റര്‍ ഭൂഗര്‍ഭജലം മലിനമാക്കി. കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സതീശന്‍ പറഞ്ഞു.

താനും രമേശ് ചെന്നിത്തലയും തമ്മില്‍ ഭിന്നതയെന്നു ചിത്രീകരിക്കുകയാണ്. ചെന്നിത്തലയുമായി ഒരു ഭിന്നതയും ഇല്ല. തര്‍ക്കം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു ഇരുന്നു പരിഹരിച്ചോളാമെന്നും സതീശന്‍ പറഞ്ഞു.

Related News