ബൈക്കിലെത്തിയ 2 പേര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല കവര്‍ന്നു; സംഭവം ചെന്നൈയില്‍

  • 18/01/2025

ചെന്നൈയില്‍ പൊലീസുകാരിയുടെ മാല കവർന്നു. താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിള്‍ ആണ് ആക്രമിക്കെപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവരുകയായിരുന്നു. പൊലീസുകാരി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളില്‍ മാല കവർന്ന പരാതികള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. ഡിഎംകെ ഭരണത്തില്‍ പൊലീസുകാർക്ക് പോലും രക്ഷയില്ലെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി.

Related News