റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്: റഷ്യൻ പൗരത്വമുള്ള മുഖ്യ ഏജന്‍റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  • 18/01/2025

റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്‍റുമാർ അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസ് ആണ് മൂന്ന് ഏജന്മാരെ അറസ്റ്റ് ചെയ്തത്. റഷ്യൻ പൗരത്വമുള്ള സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്‍റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്‌ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കൊല്ലപ്പെട്ട ബിനിലിന്‍റെ ഭാര്യ ജോയ്സിയുടെയും പരിക്കേറ്റ ജെയിന്റെ പിതാവ് കുര്യന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. ചുരുങ്ങിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂന്നു പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. 

Related News