പാറശ്ശാല ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ

  • 18/01/2025

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻക്കര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവില്‍ കൂടുതല്‍ നല്‍കരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമല്‍കുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. 

കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിർമല്‍കുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻക്കര അഡീഷണല്‍ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അ്മ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.

പാറശ്ശാലക്ക് സമീപം സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകൻ ഷാരോണ്‍ രാജിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി ചേർത്ത് കുടിപ്പിക്കുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്‌സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്.

Related News