'ആരും സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങാൻ പാടില്ല; എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ, പദ്ധതി സര്‍ക്കാരിന് മുന്നില്‍': കെ ഫോണ്‍ മാനേജിങ് ഡയറക്ടർ

  • 19/01/2025

കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ ഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ സന്തോഷ് ബാബു ഐഎഎസ്. "പൊതു ഇടങ്ങളില്‍ വൈ-ഫൈ ലഭ്യമാക്കുന്നതിനുള്ള ഒരു നിർദേശം ഞങ്ങള്‍ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ പേര് കെഎഫ്‌ഐ എന്നാണ്. കെഎസ്‌ വാൻ (കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്) - കെഎഫ്‌ഒഎൻ ഇവ രണ്ടും ഒന്നിപ്പിച്ചുള്ള മറ്റൊരു നിർദേശവുമുണ്ട്. നിലവില്‍ ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഐടി മിഷൻ 2000 സ്ഥലങ്ങളില്‍ സൗജന്യ വൈ-ഫൈ നല്‍കിയിട്ടുണ്ട്.

ഇത് വളരെ വിജയകരമായിരുന്നു. ഇപ്പോള്‍ 4008 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. സർക്കാർ അനുമതിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അത് വന്നുകഴിഞ്ഞാല്‍ കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാകും."- സന്തോഷ് ബാബു പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതിയെക്കു‌റിച്ചും അദ്ദേഹം സംസാരിച്ചു. "കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഒരു മൊബൈല്‍ ആപ് അധിഷ്ഠിത ഇ-ഗവേണൻസ് സംവിധാനമാണ് കെ- സ്മാർട്ട്. ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി ആളുകള്‍ക്ക് പല തരത്തിലുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Related News