അന്യ പുരുഷൻമാരുടെ മുന്നിലും ഇട കലർന്നും സ്ത്രീകള്‍ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്നു കാന്തപുരം വിഭാഗം സമസ്ത മുശാവറ. മത വിശ്വാസത്തിനു ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ല. സുന്നികള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം പത്ര കുറിപ്പില്‍ അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിനു ഇസ്ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ തടയാനും ശാരീരിക ഉണർവിനും മത നിയമങ്ങള്‍ക്കു വിധേയമായ വ്യായാമത്തിനു പ്രശ്നമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. മെക് സെവന്റെ പേരെടുത്തു പറയാതെയാണ് വിമർശനം.
യോഗം, ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കല്‍ മുസ്‍ല്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ല്യാർ അധ്യക്ഷനായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?