പാലക്കാട് ബ്രൂവറിക്കായി മലമ്ബുഴ ഡാമില്‍ നിന്ന് വെള്ളം; ഉത്തരവ് ലംഘിച്ച്‌ സര്‍ക്കാര്‍ നീക്കം,പ്രതിഷേധവുമായി ക‍‍ര്‍ഷകരും

  • 19/01/2025

പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്കായി മലമ്ബുഴ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാരിൻ്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌. മലമ്ബുഴയിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ക‍‍ർഷകരും. 

2018 ല്‍ മലമ്ബുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം കിൻഫ്രയിലെ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കാൻ സ‍ർക്കാർ ധാരണയായിരുന്നു.13 കിലോമീറ്റ‍ർ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച്‌ വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവർത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരെ ക‍ർഷകനായ ശിവരാജൻ നല്‍കിയ ഹ‍ർജിയിലായിരുന്നു ഹൈക്കോടതിയുടെ നി‍ർണായക ഉത്തരവ്. മലമ്ബുഴ ഡാം കമ്മീഷൻ ചെയ്തത് കാർഷികാവശ്യങ്ങള്‍ക്കായാണ്.

മലമ്ബുഴയിലെ വെള്ളം ഉപയോഗിച്ച്‌ 22000 ഹെക്ടർ സ്ഥലത്ത് ആയിരക്കണക്കിന് കർഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. കാർഷികാവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാതെയിരിക്കുന്ന സാഹചര്യത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്ബുഴയില്‍ നിന്ന് വെള്ളം നല്‍കാനുളള സ‍ർക്കാരിൻറ നീക്കം.

Related News