ഷാബ് പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ അപകടം

  • 19/01/2025


കുവൈത്ത് സിറ്റി: അൽ-ഷാബ് അൽ ബഹ്‌രി പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം. സാൽമിയ, ഹവല്ലി, സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുകളിൽ നിന്നുള്ള അ​ഗ്നിശമന സേന ടീമുകൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്തുവെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടാകാത്തതിനാൽ സ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം  

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News