കുട്ടിയെ കാണണം, ടെക്കി അതുല്‍ സുഭാഷിന്റെ കുഞ്ഞിനെ അര മണിക്കൂറിനുള്ളില്‍ ഹാജരാക്കണം: സുപ്രീംകോടതി

  • 20/01/2025

ഡിസംബറില്‍ ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ നാല് വയസുള്ള മകനേയും ഭാര്യ നികിത സിംഘാനിയേയും 30 മിനിറ്റിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വിഡിയോ ലിങ്ക് വഴി കുട്ടിയെ ഹാജരാക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് എസ് സി ശര്‍മയും നിര്‍ദേശിച്ചു. കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ട് അതുല്‍ സുഭാഷിന്റെ അമ്മ അഞ്ജു ദേവിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഹേബിയസ് കോര്‍പസ് ഹര്‍ജി ആയതിനാല്‍ കുട്ടിയെ എത്രയും വേഗം കോടതിയ്ക്ക് മുമ്ബാകെ ഹാജരാക്കണമെന്നായിരുന്നു ബെഞ്ചിന്‍റെ ആവശ്യം. തുടര്‍ന്ന് 45 മിനിറ്റിന് ശേഷം കുട്ടിയെ വിഡിയോ കോളില്‍ കോടതിയില്‍ ഹാജരാക്കി.

ഈ മാസം ആദ്യം കുട്ടി ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ബോര്‍ഡിങ് സ്‌കൂളിലാണെന്നാണ് കുട്ടിയുടെ അമ്മ നികിത സിംഘാനിയ കോടതിയെ അറിയിച്ചത്. കുട്ടി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Related News