ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്ക് കർശനമായ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

  • 20/01/2025


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ ജീവനക്കാർ മാധ്യമ സ്ഥാപനങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനോ അവരുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നതിനോ വിലക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശം പുറപ്പെടുവിച്ചു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവങ്ങളോ ഔദ്യോഗിക ചുമതലകളുമായോ ബന്ധപ്പെട്ട സെൻസിറ്റീവ് വിവരങ്ങളോ രേഖകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് വിലക്കുകയും ചെയ്യുന്നു. 

ഇലക്ട്രോണിക്, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിലൂടെ യൂണിഫോമിൽ സ്വയം പ്രദർശിപ്പിക്കുന്നതോ വ്യക്തിഗത കാര്യങ്ങൾ പങ്കുവെക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ പ്രത്യേകം വിലക്കുന്നതാണ് നിർദ്ദേശം. കൂടാതെ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയയുടെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും മീഡിയ ഔട്ട്‌ലെറ്റുകളിലോ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലോ പ്രസ്താവനകളോ അഭിമുഖങ്ങളോ നൽകാനും പാടില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

Related News