കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയത് 300 ഇരട്ടി കൂടുതല്‍ പണം നല്‍കി; സര്‍ക്കാരിന് 10.23 കോടിയുടെ നഷ്ടം; സിഎജി റിപ്പോര്‍ട്ട്

  • 21/01/2025

കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന് സിഎജി കണ്ടെത്തല്‍. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പിപിഇ കിറ്റ് വാങ്ങിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇത് കാരണം 10.23 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ തന്നെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇന്ന് നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഉയര്‍ന്ന വില നല്‍കി പിപിഇ കിറ്റ് വാങ്ങിയതിലൂടെ സര്‍ക്കാരിന് 10. 23 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ച്‌ 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ രണ്ടുദിവസം കൊണ്ട് ആയിരം രൂപകൂട്ടി വാങ്ങുന്ന നടപടികളാണ് ഉണ്ടായത്.

കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്ബനിയെ തഴഞ്ഞുകൊണ്ട് കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സാന്‍ ഫാര്‍മ എന്ന കമ്ബനിക്ക് മുന്‍കൂറായി പണം നല്‍കുകയും ചെയ്തത് ഗുരുതരമായ പിഴവായി സിഎജി കണ്ടെത്തുകയും ചെയ്തു.

Related News