കണ്ണൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം; അന്വേഷണം

  • 21/01/2025

മാലൂര്‍ നിട്ടാറമ്ബില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂരില്‍ കെഎസ്‌ഇബി ജീവനക്കാരനായ സുമേഷ് പറമ്ബന്‍ (38), അമ്മ നിര്‍മ്മല പറമ്ബന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. 

നിര്‍മ്മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അകത്തി കയറിനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Related News