രാഷ്ട്രപതിയും പ്രധാന മന്ത്രിയും മഹാകുംഭ മേളയില്‍ പങ്കെടുക്കും

  • 21/01/2025

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെ മഹാകുംഭ മേളയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 27ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും.

ജനുവരി 27ന് എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിച്ചതായും നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നീരീക്ഷണം ശക്തമാക്കുകയും ചെയ്തു. 

Related News