നാളെയും കേരളത്തില്‍ സാധരണയേക്കാള്‍ ചൂടുകൂടും, ജാഗ്രത നിര്‍ദ്ദേശം; നാളെ 6 ജില്ലകളില്‍ മഴക്കും സാധ്യത

  • 21/01/2025

സംസ്ഥാനത്ത് മൂന്ന് ദിവസം വിവധ ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലാണ് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. 23ന് 4 ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നയിപ്പ് നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും സാധരണയേക്കാള്‍ ചൂടുകൂടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Related News