ഥറിന്റെ മുകളില്‍ ഇരുന്ന് സാഹസിക യാത്ര; കോളേജിലേക്ക് 'മാസ്സ് എൻട്രി' കാണിക്കാൻ പോയവര്‍ ഒടുവില്‍ ദേ കിടക്കുന്നു റോഡില്‍

  • 21/01/2025

ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ മുകളില്‍ ഇരുന്ന് സാഹസിക യാത്ര നടത്തിയ വിദ്യാർത്ഥികള്‍ റോഡിലേക്ക് തെറിച്ചു വീണു. കോളേജിലെ ഫെയർവെല്‍ പാർട്ടിക്ക് 'മാസ്സ് എൻട്രി' കാണിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. കറുത്ത വേഷമണിഞ്ഞ മൂന്ന് വിദ്യാർത്ഥികളാണ് വാഹനത്തിന് മുകളിലിരുന്ന് സാഹസിക യാത്ര നടത്തിയത്.

അമിതവേഗത്തിലായിരുന്ന വാഹനത്തിന്റെ മുകളില്‍ നിന്നും തിരക്കുപിടിച്ച റോഡിന്റെ നടുവിലേക്കാണ് വിദ്യാർത്ഥികള്‍ വീണത്. തലനാഴികക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് ചർച്ചയായത്.

അതിവേഗത്തില്‍ പോവുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്നാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികള്‍ നിലത്തേക്ക് വീണു. ഇത് കണ്ടു നിന്നവർ ചിരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. വിദ്യാർത്ഥികള്‍ക്ക് പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കണ്ടു നിന്നവർ ആരും തന്നെ സഹായിക്കാൻ എത്താത്തതും ചർച്ചയായിരുന്നു.

Related News