കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും പ്രതികള്‍; കണ്ണൂര്‍ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിചാരണ തുടങ്ങും

  • 21/01/2025

കണ്ണൂർ ന്യൂ മാഹിയില്‍ 2010ല്‍ രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസില്‍ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയില്‍ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയില്‍ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു.

വിജിത്ത്, ഷിനോജ് എന്നീ ആർഎസ്‌എസ് പ്രവർത്തകരെ 2010 മെയ്‌ 28ന് ന്യൂ മാഹിയില്‍ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയില്‍ ഹാജരായി മടങ്ങുമ്ബോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. 

Related News