സൈബർ കുറ്റകൃത്യവും ആൾമാറാട്ടവും; പ്രവാസിക്ക് 10 വർഷം തടവും 20,000 ദിനാർ പിഴയും

  • 21/01/2025


കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യവും ആൾമാറാട്ടവും ഉൾപ്പെട്ട കേസിൽ ഒരു സിറിയക്കാരന് 10 വർഷം തടവും 20,000 ദിനാർ പിഴയും വിധിച്ച് കാസേഷൻ കോടതി. സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനും ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ജീവനക്കാരനെ ആൾമാറാട്ടം നടത്തുന്നതിനും ഒരു സ്ത്രീ പൗരയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിയമവിരുദ്ധമായി 15,000 ദിനാർ തട്ടിയെടുത്തിൽ പങ്കാളിയായതിനുമാണ് ശിക്ഷ. പ്രതികൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ വെബ്‌സൈറ്റിൽ നുഴഞ്ഞുകയറുകയും ഉപഭോക്തൃ സംരക്ഷണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഉപയോഗിച്ച്, വാണിജ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞ് പ്രതി പൗരനെ ബന്ധപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 ദിനാർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കേസ് ഫയലിൽ പറയുന്നു.

Related News