തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. കഴിഞ്ഞ 3 മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നേതാക്കന്മാര്‍ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്നാണ് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും,സ്വന്തമായുണ്ടെന്നത്. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ പറഞ്ഞു.
പഴയ ആരോപണം പുതിയ കുപ്പിയില്‍ ആക്കി വന്നു പത്രസമ്മേളനം നടത്തിയ കെഎസ് യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യര്‍ഥിക്കുന്നു. ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബെനാമി പെട്രോള്‍ പമ്ബും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. തന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റു. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?