പകല്‍ മുഴുവന്‍ നീണ്ട ശ്രമം, മസ്തകത്തില്‍ മുറിവേറ്റ ആന കാടു കയറി, മയക്കുവെടി വയ്ക്കാനായില്ല

  • 22/01/2025

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. വിദഗ്ധ സംഘം രാവിലെ മുതല്‍ നടത്തിയ ശ്രമം വിജയം കാണാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയുടെ മസ്തകത്തിലേത് വെടിയേറ്റ മുറിവല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടനയ്ക്കരികിലെത്തിയെങ്കിലും ആന ചതുപ്പില്‍ നിലയുറപ്പിച്ചതിനാല്‍ വെടിവയ്ക്കാനായില്ല. ആനയെ അടുത്ത തോട്ടത്തിലേയ്ക്ക് മാറ്റാനായി പടക്കം പൊട്ടിച്ചതോടെ പരിഭ്രമിച്ച കാട്ടാന കാടുകയറുകയായിരുന്നു. ആന കാടിറങ്ങാതെ വെടിവെക്കാനാവില്ല. നാലുമണിയോടെ ഇരുട്ടുപരക്കുമെന്നതിനാല്‍ ദൗത്യം പരമാവധി നാലരവരെയേ സാധ്യമാകൂ എന്ന് ഡിഎഫ്‌ഒ ലക്ഷ്മി പറഞ്ഞു.

Related News