ജിതിൻ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു

  • 22/01/2025

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിന്‍റെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. 

റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസില്‍ പ്രതി റിമാൻഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരില്‍ വേണുവും ഉഷയും വിനീഷയും മരിച്ചു.

Related News