എലപ്പുള്ളിയില്‍ ജലക്ഷാമമുണ്ടാകില്ലെന്ന് ഒയാസിസ്; 'മദ്യം നിര്‍മ്മിക്കാൻ 5 ഏക്കറില്‍ മഴവെള്ള സംഭരണി സ്ഥാപിക്കും'

  • 22/01/2025

എലപ്പുള്ളി മദ്യനിർമ്മാണ കമ്ബനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്ബനി. വെള്ളത്തിൻ്റെ കാര്യത്തില്‍ ജനത്തിന് ആശങ്ക വേണ്ട. കമ്ബനി മഴ വെള്ള സംഭരണിയില്‍ നിന്ന് വെള്ളം എടുക്കും. കമ്ബനിയുടെ പ്രവർത്തനത്തിന് 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും എന്നും ഒയാസിസ് പറയുന്നു. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴില്‍ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എലപ്പുള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന് പോലും ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ജില്ലാ സമ്മേളനത്തിലും പ്രതിനിധികള്‍ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കമ്ബനി വരുന്നതില്‍ എതിർപ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.

ആയിരം സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാല്‍ 2400 ലിറ്റർ വെള്ളം സംഭരിക്കാനാവും. അപ്പോള്‍ അഞ്ച് ഏക്കർ സ്ഥലത്ത് വെള്ളം ശേഖരിച്ചാല്‍ കമ്ബനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്ബനി വാദിക്കുന്നു. കമ്ബനിക്ക് വെള്ളത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് സിപിഎം നേതൃത്വവും വാദിക്കുന്നത്.

Related News