ദിവസങ്ങളായി മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മരുമകന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്കൊപ്പം 35കാരിക്ക് സംഭവിച്ചതറിഞ്ഞ് തെലങ്കാന പൊലീസും ഒരു പോലെ ഞെട്ടി. മുൻ സൈനികനും നിലവില്‍ ഡിആർഡിഒയില്‍ സുരക്ഷാ ജീവനക്കാരനുമായ 45കാരനായ ഗുരുമൂർത്തി ഭാര്യ വെങ്കട മാധവിയെ കൊലപ്പെടുത്തിയത് അല്‍പം പോലും പതറാതെയാണ് പൊലീസിനോട് വിശദമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വെങ്കട മാധവിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ഹൈദരബാദ് പൊലീസില്‍ പരാതി നല്‍കുന്നത്.
ജനുവരി 16 മുതല്‍ മകളെ കാണാനില്ലെന്ന് പരാതിപ്പെടാനായി ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം ഗുരുമൂർത്തി സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയത്തുള്ള ഗുരുമൂർത്തിയുടെ പെരുമാറ്റത്തിലെ ചില അസ്വഭാവികതയാണ് പൊലീസിന് 45കാരനെതിരെ സംശയം തോന്നാൻ കാരണമായത്. മാധവിയേക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് ദിവസം മുൻപ് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഭാര്യ ബന്ധുവീട്ടിലേക്ക് പോയെന്നുമായിരുന്നു ഗുരുമൂർത്തി തുടക്കത്തില്‍ പറഞ്ഞിരുന്നത്.
ബന്ധുവീട്ടില്‍ പോയതിനേ ചൊല്ലിയായിരുന്നു തർക്കമെന്നും ഇയാള്‍ പറഞ്ഞതോടെയാണ് ഭാര്യവീട്ടുകാർക്ക് സംശയം തോന്നിയത്. തുടക്കത്തില്‍ പൊലീസ് ചോദ്യം ചെയ്യലിലും ഗുരുമൂർത്തി ഇതേ നിലപാട് തുടരുകയും പിന്നീട് കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
വാക്കുതർക്കത്തിനിടെ കൊലപ്പെടുത്തിയ ഭാര്യയെ ശുചിമുറിയില്‍ വച്ച് ചെറു കഷ്ണങ്ങളാക്കി മുറിച്ചു. ഇതിന് ശേഷം പല തവണകളായി ഈ ശരീര ഭാഗങ്ങള്‍ പ്രഷർ കുക്കറില്‍ വേവിച്ചു. എല്ലുകള്‍ വേർ തിരിച്ചെടുത്ത ശേഷം ഇത് ഉരലില്‍ ഇട്ട് ഉലക്ക കൊണ്ട് ഇടിച്ച് പൊടിച്ചു. ഒരുവിധ സംശയവും തോന്നാതിരിക്കാൻ നിരവധി തവണയാണ് എല്ലുകള്‍ ഇത്തരത്തില്‍ പൊടിച്ചത്. ഇതിന് പിന്നാലെ മൃതദേഹ ഭാഗങ്ങള്‍ തടാകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. വീടിന് സമീപത്തെ മീർപേട് തടാകത്തിലാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് ഗുരുമൂർത്തി വിശദമാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?