രക്ഷ 21 മണിക്കൂറിന് ശേഷം; വനംവകുപ്പിന്റെ രാത്രി ദൗത്യം വിജയം കണ്ടു; കിണറ്റില്‍ വീണ ആനയെ രക്ഷിച്ചു

  • 23/01/2025

അരീക്കോട് കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി. ആനയെ കയറ്റാനായി കിണറ്റില്‍ നിന്നു മണ്ണു മാന്തി, പാത നിര്‍മിച്ചാണ് പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ രാത്രി ദൗത്യമാണ് ഫലം കണ്ടത്. ജനവാസ മേഖലയില്‍ നില്‍ക്കുന്ന ആനയെ പടക്കംപൊട്ടിച്ച്‌ കാട്ടിലേക്ക് കയറ്റാനാണ് വനം വകുപ്പിന്റെ ശ്രമം.

ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്. കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ വീണത്.

Related News