ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് വീണ്ടും സ്‌റ്റേ

  • 23/01/2025

കോഴിക്കോട് ഡിഎംഒയായി ഡോ. ആശാദേവിയെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിന് വീണ്ടും സ്റ്റേ. ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ഇതോടെ ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. 

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ഡിസംബര്‍ 9ന് പുറപ്പെടുവിച്ച സ്ഥലംമാറ്റ പട്ടികയെപ്പറ്റി 7 അഡിഷനല്‍ ഡയറക്ടര്‍മാരില്‍നിന്നു വിശദീകരണം കേട്ട ശേഷമായിരുന്നു പുതിയ ഉത്തരവിറക്കിയത്. ഡിഎംഒ ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആയി തിരുവനന്തപുരത്തു നിയമിക്കുകയും ചെയ്തിരുന്നു. 

Related News