'കൈയിലുള്ളത് ബോംബ്!'- തമാശ 'പൊട്ടിച്ച' വിദേശി കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി

  • 23/01/2025

നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി- ഡല്‍ഹി വിമാനത്തില്‍ പോകാനെത്തിയ റെപൻ മാറെക് ആണ് പിടിയിലായത്. 

ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറില്‍ വച്ചു. അതെന്താണെന്നു ചോദിച്ച എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു പറയുകയായിരുന്നു.

ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പിന്നാലെ ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായി പരിശോധിച്ചു പൊലീസിനു കൈമാറി. വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേർന്നാണു നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. റെപൻ മാറെകിനെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

Related News