'വാടക ഗർഭധാരണത്തിലൂടെ ജനിച്ച പെൺകുട്ടികൾ; വംശാവലി അംഗീകരിക്കാനാവില്ലെന്ന് കുവൈറ്റ് കോടതി

  • 24/01/2025


കുവൈത്ത് സിറ്റി: ഭാര്യക്ക് കുട്ടികളെ പ്രസവിക്കാൻ കഴിയാത്തതിനാൽ കൃത്രിമ ബീജസങ്കലനത്തിലൂടെ 'വാടക അമ്മ'യിൽ ജനിച്ച ഒരു കുവൈത്ത് പൗരൻ്റെ മൂന്ന് പെൺമക്കളുടെ പൗരത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ച് അപ്പീൽ കോടതി. കുവൈറ്റിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരു ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. കൃത്രിമ ബീജസങ്കലനത്തിന് ഉപയോഗിക്കുന്ന ഭ്രൂണത്തിന്റെ ഉടമയല്ലാത്തതിനാൽ കുട്ടികളുടെ ജീനുകൾ ഭാര്യയുടെ ജീനുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഫലങ്ങൾ തെളിയിച്ചു.

എന്നാൽ, ഭർത്താവിൻ്റെ ജീനുകളുമായി പൊരുത്തപ്പെടുന്നുണ്ട്. അതനുസരിച്ച്, ആരോഗ്യ മന്ത്രാലയത്തിലെ ജനന-മരണ കാര്യങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള അഭ്യർത്ഥന നിരസിച്ചു. ഇത് തൻ്റെ പെൺമക്കൾക്ക് ആവശ്യമായ ശേഷിക്കുന്ന രേഖകൾ ലഭിക്കുന്നതിലും തടസമായതോടെയാണ് കുവൈത്തി പൗരൻ കോടതിയെ സമീപിച്ചത്. ഒരു ഏഷ്യൻ രാജ്യത്തെ ‌ആശുപത്രിയിലാണ് 'വാടക അമ്മ'യിൽ കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുണ്ടാകുന്നതിനുള്ള കാര്യങ്ങൾ ഇവർ ചെയ്തത്.

Related News