കാമുകനെ വിവാഹം കഴിയ്ക്കാന്‍ അച്ഛനെതിരെ മകളുടെ പീഡന പരാതി, പോക്സോ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കി ഹൈക്കോടതി

  • 24/01/2025

മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 43 കാരനെ ശിക്ഷിച്ച പോക്സോ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. 14 വയസ്സ് തികയുന്നതുവരെ ഏഴ് വർഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 43-കാരനെ അമരാവതി പോക്‌സോ കോടതി ശിക്ഷിച്ച്‌ ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അസാധുവാക്കി.

മകളുടെ പ്രണയബന്ധത്തെ പിതാവ് എതിർത്തതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് ജസ്റ്റിസ് ഗോവിന്ദ സനപ് അഭിപ്രായപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയാണ് പിതാവിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തത്. പിതാവിനെതിരെ കേസ് നല്‍കിയതിന് പിന്നാലെ, മകള്‍ കാമുകനെ വിവാഹം കഴിച്ചെന്നും കോടതി കണ്ടെത്തി. സാധാരണ സാഹചര്യങ്ങളില്‍, ഒരു മകള്‍ അച്ഛനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല എന്നത് ശരിയാണ്. ഒരു പിതാവും മകളെ ലൈംഗികമായി പീഡിപ്പിക്കുകയുമില്ല. എങ്കിലും മനുഷ്യൻ്റെ മനഃശാസ്ത്രവും പ്രവണതയും കണക്കിലെടുക്കുമ്ബോള്‍ തെറ്റുകള്‍ സംഭവിക്കാമെന്നും കോടതി വ്യക്തമാക്കി. പിതാവിന് 10 വർഷം തടവും 5,000 രൂപ പിഴയുമായിരുന്നു പോക്സോ കോടതി വിധിച്ചത്. 

മകളുടെ ബന്ധം പിതാവ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് അച്ഛനും മകള്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായി. കാമുകനെ വിവാഹം കഴിക്കാനായിരിക്കാം പിതാവിനെതിരെ തെറ്റായ പരാതി നല്‍കാൻ മകളെ പ്രേരിപ്പിച്ചതെന്നും ജഡ്ജി പറഞ്ഞു.

Related News