കടലിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

  • 25/01/2025


കുവൈത്ത് സിറ്റി: കടലിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ജനറൽ ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. റാസ് അൽ-അർഡിന് എതിർവശത്തുള്ള സമുദ്രമേഖലയിൽ ബോട്ട് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മറൈൻ ഫയർ ഡിപ്പാർട്ട്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഫയർഫോഴ്‌സ് ആൻഡ് മറൈൻ റെസ്‌ക്യൂ സെൻ്ററുകളും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിൻ്റെ ബോട്ടുകളുമായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മറൈൻ റെസ്‌ക്യൂ ബോട്ടുകൾ ഇന്നലെ ഉച്ചയോടെ അപകടമുണ്ടായ പ്രദേശത്ത് മറൈൻ സർവേ നടത്തുന്നുണ്ട്.

Related News