ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പ്രമേഹമെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 25/01/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മാരക രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ രോഗങ്ങളിലൊന്നാണ് പ്രമേഹമെന്ന് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണവും റോഡപകടങ്ങൾക്കുശേഷം ഏറ്റവും കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസിൻ്റെ കേന്ദ്രങ്ങളിലൊന്നായ ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാൻസ്ഡ് ഡയബറ്റിസ് കെയറിനെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹം ഹൃദയ, ധമനി രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, കാഴ്ചക്കുറവ്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് പ്രമേഹം കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News