കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റം; അതൃപ്തി അറിയിച്ചിട്ടില്ല: കെ സുധാകരന്‍

  • 26/01/2025

കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താന്‍ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ എംപി പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. 

നേതൃമാറ്റം സംബന്ധിച്ച്‌ താന്‍ ആരോടും സംസാരിച്ചിട്ടില്ല. ഈക്കാര്യത്തില്‍ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താന്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു. നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും ഇറക്കിവിട്ടാല്‍ സുധാകരന്‍ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

Related News