പ്രിയ സംവിധായകന് കണ്ണീരോടെ വിട, ഷാഫി ഇനി ഓര്‍മകളില്‍

  • 26/01/2025

സിനിമയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത പ്രിയ സംവിധായകന് വിട നല്‍കി കേരളം. ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് മൃതദേഹം കറുകപ്പള്ളി മുസ്ലിം ജുമാ മസ്ജിദിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്ടേ മുക്കാലോടെ മൃതദേഹം കബറടക്കി. ഇന്നലെ രാത്രി 12:30 യോടെയാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫിയുടെ മരണം സംഭവിക്കുന്നത്.

പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്ബ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനം. നടന്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എല്ലാവരോടും ഏറെ ആത്മബന്ധം സൂക്ഷിച്ച ഷാഫിയുടെ വിടവാങ്ങല്‍ വലിയ വേദനയുണ്ടാക്കുന്നതാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

Related News