ഇന്ന് ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തില്‍, ചുട്ടുപൊള്ളി കണ്ണൂര്‍; ജാഗ്രത തുടരണം

  • 26/01/2025

ജനുവരി മാസത്തില്‍ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടില്‍ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തില്‍ ( 38.2°c ) ആണ് രേഖപെടുത്തിയത്.

അനദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയില്‍ രേഖപെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും തുടരണം.

Related News