കുന്നംകുളം ഹരിത അഗ്രിടെക് സ്ഥാപനത്തില്‍ വീണ്ടും തീപ്പിടുത്തം

  • 26/01/2025

തൃശൂർ പെരുമ്ബിലാവില്‍ വീണ്ടും തീപിടിത്തം. അക്കിക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 10 ദിവസം മുൻപ് ഇതേ സ്ഥാപനത്തില്‍ വൻ തീപിടുത്തം ഉണ്ടായിരുന്നു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

ഈ മാസം 16 ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുന്നംകുളത്ത് നിന്നുള്ള 3 യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തിയാണ് അന്ന് തീ അണച്ചത്. ആളപായം ഉണ്ടായിരുന്നില്ല.

Related News