സനാതനധർമം ഇന്ത്യയുടെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ ആഘോഷമല്ല. അത് എല്ലാ മതങ്ങളുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ സംഗമസ്ഥാനമാണെന്നും ആദിത്യനാഥ് പറഞ്ഞു. കുംഭമേളയുടെ പശ്ചാത്തലത്തില്‍ എൻഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധർമം ഇന്ത്യയുടെ ദേശീയ മതമാണ്. അത് മാനവികതയുടെ മതമാണ്. ആരാധനാരീതികള്‍ വ്യത്യസ്തമായിരിക്കാം. പക്ഷേ മതം ഒന്നാണ്, അത് സനാതനധർമമാണ്. മഹാകുംഭമേള സനാതനധർമത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
മകരസംക്രാന്തിക്ക് ആറ് കോടിയോളം ഭക്തരാണ് ത്രിവേണി സംഗമത്തില്‍ എത്തിയത്. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നല്‍കുന്നത്. അവിടെ ഒരു വിവേചനവുമില്ല. സനാതനധർമത്തെ വിമർശിക്കുന്നത് ഇവിടെ വന്ന് കുംഭമേള നേരിട്ട് കാണണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?